കണ്ണൂര്‍: പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തിയ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറഞ്ഞ് എം.പി ജയരാജൻ. ആകാശിനെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും, ആകാശ് തില്ലങ്കേരിയടക്കം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..
‘ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തണമെങ്കില്‍ അതും വേണം. ഒരു ക്വട്ടേഷന്‍ സംഘത്തിനും പാര്‍ട്ടിയുടെ സഹായം കിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി നടത്തുന്നത് മാപ്പ് സാക്ഷിയാകാനുളള ശ്രമമാണ്. പിടിയിലായത് യഥാര്‍ത്ഥ പ്രതികളാണ്. മാലിന്യ നിക്ഷേപ കേന്ദ്രമായി ആകാശ് തില്ലങ്കേരി മാറി. ക്വട്ടേഷന്‍ രാജാവാണ് ആകാശ്. താന്‍ ക്വട്ടേഷന്‍ നടത്തിയെന്നും കൊല നടത്തിയെന്നും ആകാശ് തന്നെ പറയുന്നു. ഏത് നേതാവാണ് കൊല നടത്താന്‍ ആവശ്യപ്പെട്ടത് എന്ന് ആകാശ് പറയട്ടേ’, ജയരാജൻ പറഞ്ഞു.
അതേസമയം, പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്ക് കമന്റിലൂടെ ഇന്ന് വെളിപ്പെടുത്തിയിരുന്നു. ആകാശിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഡിവൈഎഫ്‌ഐ നേതാവിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റായാണ് വിവാദ വെളിപ്പെടുത്തല്‍. പിന്നാലെ ആകാശിനെ തള്ളി സി.പി.എം നേതാക്കൾ രംഗത്തെത്തിയിരുന്നു. ആകാശിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ഡിവൈഎഫ്‌ഐയും രംഗത്ത് വന്നു.
Post Your Comments