Latest NewsNewsSaudi ArabiaInternationalGulf

സൗദി അറേബ്യയിലെ ആശുപത്രിയിൽ തീപിടുത്തം: ഒഴിവായത് വൻ ദുരന്തം

റിയാദ്: സൗദി അറേബ്യയിൽ ആശുപത്രിയിൽ തീപിടുത്തം. മക്ക അൽ സാഹിർ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കിങ് അബ്ദുൽ അസീസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. മേജർ ഓപ്പറേഷൻ തീയറ്ററിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്ന് അധികൃതർ അറിയിച്ചു. പിന്നീട് തീ അത്യാഹിത വിഭാഗത്തിലേക്ക് പടർന്നു പിടിച്ചു. 23 രോഗികളെയാണ് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റി.

Read Also: ക്ലിഫ് ഹൗസിൽ നിന്നും സെക്രട്ടറിയേറ്റ് വരെ തുരങ്ക പാത, തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന പദ്ധതിയെന്ന് വീണ

തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രിയിൽ അറ്റകുറ്റപ്പണികളുടെ കരാർ ലഭിച്ച കമ്പനിയിലെ ജീവനക്കാർ ബാറ്ററികൾ സൂക്ഷിച്ചിരുന്ന മുറിയിൽ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായത്. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ വിശദമായ അന്വേഷണം ആരംഭിച്ചു. തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയതായും അധികൃതർ വ്യക്തമാക്കി.

Read Also: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങള്‍ പുറത്തുചാടുകയാണ്: കെ സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button