കണ്ണൂര്‍: പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് വെളിപ്പെടുത്തിയതിന് പിന്നാലെ, ആകാശിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ നേതാവ് എം ഷാജറിനെ കുടുക്കാന്‍ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് ഡിവൈഎഫ്‌ഐ തെളിവ് പുറത്ത് വിട്ടത്.
ഷാജറിന്റെ കയ്യില്‍ നിന്ന് ട്രോഫി വാങ്ങുന്നതിന് വേണ്ടി ആകാശ് ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ആഹ്വാനം ചെയ്തുവെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. ഷാജറിന്റെ പാര്‍ട്ടി അംഗത്വം കളയാനായിരുന്നു ഈ നീക്കമെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. ആകാശ് നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും നേതാക്കള്‍ പുറത്തുവിട്ടു.
കഴിഞ്ഞ ഡിസംബറിലാണ് ഡിവൈഎഫ്‌ഐ നേതാവ് ഷാജര്‍, ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയിച്ച ആകാശ് തില്ലങ്കേരി അംഗമായ ടീമിന് ട്രോഫി നല്‍കിയത്. ആകാശാണ് ഷാജറില്‍ നിന്നും ട്രോഫിയേറ്റുവാങ്ങിയത്. പിന്നാലെ ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു. സ്വര്‍ണ്ണക്കടത്ത്, കൊലപാതക കേസിലെ പ്രതിക്ക് ഡിവൈഎഫ്‌ഐ നേതാവ് ട്രോഫി നല്‍കിയെന്ന രീതിയില്‍ വ്യാപകമായി വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ ഷാജറിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും ടൂര്‍ണമെന്റ് സംഘടിപ്പിച്ച കമ്മറ്റിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവെന്നുമായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍.
Post Your Comments