
തമിഴ്നാട്: തമിഴ്‌നാട്ടിൽ കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാനായി ആടിനെ മോഷ്ടിച്ച കോളജ് വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍. ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വർഷ കോളേജ് വിദ്യാർത്ഥികളായ അരവിന്ദ് രാജ് (20), എം.മോഹൻ (20) എന്നിവരാണ് പിടിയിലായത്.
മലയരശൻ കുപ്പം വില്ലേജിലെ എസ് രേണുകയുടെ ആടിനെയാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. രേണുക ബഹളം വച്ചതോടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പരിസരവാസികൾ ചേർന്ന് പിടികൂടുകയായിരുന്നു.
പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ഇവർ ഉപയോഗിച്ചിരുന്ന ബൈക്ക് പിടികൂടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments