തൃശൂര്‍: തൃശൂരില്‍ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച നാടോടിസംഘത്തെ കൈയോടെ പിടികൂടി വീട്ടുകാര്‍. ഒല്ലൂരുള്ള ശ്രീഭവന്‍ ഹോട്ടലിന്റെ ഉടമ ഗോപാലകൃഷ്ണന്റെ വീട്ടിൽ നാടോടിസംഘം അതിക്രമിച്ച് കടക്കുകയായിരുന്നു. പുറത്ത് ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങിനോക്കുമ്പോൾ ഗര്‍ഭിണിയും കൈക്കുഞ്ഞും അടക്കമുളള എട്ട് പേർ അടങ്ങുന്ന സംഘം പറമ്പിൽ നിൽക്കുന്നതാണ് കണ്ടത്. ഇന്ന് ഉച്ചയ്ക്ക് ഗോപാലകൃഷ്ണനും ഭാര്യയും അമ്മയും വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം.
read also: ആദായ നികുതി റിട്ടേൺ സമർപ്പിക്കാം, ഫോമുകൾ വിജ്ഞാപനം ചെയ്ത് ആദായ നികുതി വകുപ്പ്
അതിനെക്കുറിച്ചു വീട്ടുകാരുടെ പ്രതികരണം ഇങ്ങനെ, ‘കുറച്ച് നാടോടി സ്ത്രീകള്‍ കറങ്ങിനടക്കുന്നുണ്ട് സൂക്ഷിക്കണമെന്ന് ഒരു ബന്ധു വിളിച്ച് പറഞ്ഞതിന് പിന്നാലെ ഭാര്യ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മുറ്റത്ത് രണ്ടുപേരെ കണ്ടത്. ഇവര്‍ ഭക്ഷണവും വെള്ളവുമൊക്കെ ആവശ്യപ്പെട്ടു. എന്റെ മുറിയുടെ പുറത്ത് തമിഴ് സംസാരം കേട്ട് ഞാന്‍ ഇറങ്ങി വന്നപ്പോഴാണ് പറമ്പിന്റെ പല ഭാഗങ്ങളിലായി ഇവര്‍ നില്‍ക്കുന്നത് കാണുന്നത്. പോകാന്‍ പറഞ്ഞിട്ടും ചുറ്റിത്തിരിഞ്ഞ് നില്‍ക്കുകയായിരുന്നു ഇവര്‍. ഒടുവില്‍ വോക്കിങ് സ്റ്റിക്ക് ഉയര്‍ത്തി പേടിപ്പിച്ചപ്പോഴാണ് പോയത്. എല്ലാവരെയും ഇറക്കിവിട്ട് ഗയിറ്റ് അടച്ചതിന് ശേഷം മടങ്ങിവന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സാധനങ്ങള്‍ എടുത്തുകൊണ്ട് പോയതൊക്കെ കണ്ടത്’, ഗോപാലകൃഷ്ണന് പറഞ്ഞു.
വീടിന്റെ പിന്‍വശത്ത് പഴയ പാത്രങ്ങളൊക്കെ സൂക്ഷിക്കുന്ന ഒരു മുറിയില്‍ നിന്നാണ് മോഷ്ടിച്ചതെന്ന് ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
Post Your Comments