നടപ്പു സാമ്പത്തിക മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച പ്രകടനവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 775 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചത്. മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 139 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, മൂലധന പര്യാപ്തത അനുപാതത്തിൽ ബാങ്ക് 17.53 ശതമാനത്തിന്റെ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലാഭത്തിലെ ശതമാന വളർച്ചയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. കൂടാതെ, മൂലധന പര്യാപ്തത അനുപാതത്തിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര മുന്നിലാണ്. തൊട്ടുപിന്നിലായി 653 കോടി രൂപയുടെ ലാഭം നേടിയ യൂക്കോ ബാങ്കാണ് ഉള്ളത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവ 100 ശതമാനത്തേക്കാൾ ഉയർന്ന ലാഭമാണ് നടപ്പു സാമ്പത്തിക വർഷം കൈവരിച്ചിരിക്കുന്നത്.
Post Your Comments