Latest NewsNewsIndia

ഇന്ത്യന്‍ വ്യോമസേനയുടെ തേജസിനായി താത്പര്യം പ്രകടിപ്പിച്ച് അര്‍ജന്റീനയും മലേഷ്യയും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് എംകെ 1 എ ഇറക്കുമതി ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് അര്‍ജന്റീനയും മലേഷ്യയും. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍ ) നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റാണ് തേജസ് എംകെ 1എ. ബെംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ 2023 ല്‍ പങ്കെടുക്കുന്നതിനായി എത്തിയ മലേഷ്യന്‍ പ്രതിനിധി സംഘവും എച്ച്എഎല്‍ അധികൃതരുമായി സംസാരിച്ച് വിമാനം വാങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read Also: ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയാകാൻ ദുബായ്: 81 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും

2021-ലാണ് ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് എംകെ 1 എ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അത്യാധുനിക ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍, മള്‍ട്ടി മോഡ് റഡാറുകള്‍, വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകള്‍ ഈ വിമാനത്തിലുണ്ട്. ഇതിന്റെ സവിശേഷതകള്‍ കൊണ്ട് നേരത്തെയും തേജസ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എയ്‌റോസ്പേസ് നിര്‍മ്മാണം, കയറ്റുമതി രംഗങ്ങളില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് തേജസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button