തിരുവനന്തപുരം: ഇന്ത്യയിലെ ബിബിസി ഓഫീസുകളിലെ റെയ്ഡിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തി. ബിബിസി ഓഫീസിലെ റെയ്ഡ് വിലകുറഞ്ഞ പകവീട്ടലാണെന്ന് എ.എ റഹീം എംപി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് തരുന്ന ഏതൊരു പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണിതെന്നും എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
ബിബിസി ഓഫീസുകളില്‍ റെയ്ഡ്.,എത്ര വിലകുറഞ്ഞ പകവീട്ടലാണിത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് തരുന്ന ഏതൊരു പൗരനുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണിത്. ‘എന്നെ വിമര്‍ശിക്കാനുള്ള’ മാധ്യമ സ്വാതന്ത്ര്യം ഇവിടെ ഒരുത്തനും അനുവദിച്ചു തന്നിട്ടില്ലെന്ന നരേന്ദ്ര മോദിയുടെ ഭീഷണിയാണിത്. ബിബിസിയോട് മാത്രമല്ല, മറ്റെല്ലാ മാധ്യമങ്ങളോടും വ്യക്തികളോടുമെല്ലാമുള്ള സന്ദേശം. എന്നെ വിമര്‍ശിച്ചാല്‍,തുലച്ചുകളയുമെന്ന ഭീഷണി. അദാനിയുടെ തട്ടിപ്പുകളെ കുറിച്ചു അന്വേഷണമില്ല, റെയ്ഡില്ല, പ്രതികരണവുമില്ല. ചരിത്രം പറഞ്ഞ ബിബിസിയ്ക്ക് റെയ്ഡ്. ഇന്ത്യന്‍ ജനാധിപത്യം ഇതിനൊക്കെയും കണക്കു ചോദിക്കാതെ കടന്നുപോകില്ല. മോദി സര്‍ക്കാരിന്റെ അമിതാധികാര പ്രവണതകള്‍ക്കെതിരെ പ്രതിഷേധിക്കുക’.
Post Your Comments