കോഴിക്കോട്: ഭാരത് ജോഡോ യാത്ര കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി സ്വന്തം തട്ടകമായ വയനാട്ടിലെത്തി. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഇന്നലെ രാത്രിയാണ് കല്‍പ്പറ്റയിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം സംബന്ധിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പരിഹാസവുമായി രംഗത്ത് എത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ കുറിച്ച് വിവരിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘അങ്ങനെ നീണ്ട ഇടവേളക്ക് ശേഷം രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് എത്തിയിരിക്കുനന്നു. കരിപ്പൂരില്‍ ആകാശത്ത് പറക്കുന്ന കാക്ക വരെ രാവിലെ ഖദറിട്ടിരിക്കുന്നു . വഴി നീളെ ജണ്ടുമല്ലി , മുട്ട പഫ്സ് , കട്ടന്‍ ചായ എന്നിവ ഏറ്റു വാങ്ങി മനോരമ പ്രസിദ്ധീകരിച്ച മാപ്പിലൂടെ രാഹുല്‍ അങ്ങനെ കല്‍പ്പറ്റയിലെത്തി.
ഇനി പതിവ് നാടകങ്ങള്‍ അരങ്ങേറും. നെഹ്റു കുടുംബത്തിലെ പേറെടുത്ത നഴ്‌സിന്റെ സ്‌നേഹം , രാഹുല്‍ ആരാധികയായ സ്‌കൂള്‍ കുട്ടിയുടെ ചോദ്യത്തിന് പ്രമുഖ യുവനടന്‍ സിനിമാ പ്രൊമോഷന് നല്‍കുന്നത് പോലെ മറുപടി. ഇതെല്ലാമെടുത്ത് തഗ് ലൈഫ് ആഘോഷിക്കാന്‍ ചില മാധ്യമങ്ങളും’.
‘വൈകീട്ട് യുവരാജാവ് പള്ളിവേട്ട കഴിഞ്ഞ് ചുരമിറങ്ങുമ്പോഴും വയനാടിന്റെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അയാളൊന്നും പറയുകയുമില്ല ആരും ഒന്നും ചോദിക്കുകയുമില്ല .
ഇന്നലെ ഒരു ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് മോബ് ലിഞ്ചിങ്ങ് നടത്തി കൊന്നിട്ടുണ്ട് കല്‍പ്പറ്റയില്‍ … സ്വന്തം മണ്ഡലത്തില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകം തടയുന്നതില്‍, ആദിവാസികള്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ എംപി എന്ന നിലക്ക് രാഹുല്‍ ഗാന്ധിയുടെ പരാജയമല്ലേ ഇത്? ജനപ്രതിനിധി എന്ന നിലക്ക് എന്ത് ഇടപെടലാണ് രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ നടത്തിയത്?’
‘വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയത് പിടി ഉഷ എംപിയാണ് . രാഹുല്‍ ഗാന്ധി എന്ത് ഇടപെടലാണ് വയനാടിന്റെ സങ്കീര്‍ണമായ ഈ വിഷയത്തില്‍ നടത്തിയിട്ടുള്ളത് ? വന്യജീവി ആക്രമണ വിഷയത്തില്‍ എന്ത് പരിഹാരം കണ്ടെത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞു?’
‘വയനാട്ടിലെ ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ച് സ്ഥലം എംപി എന്താണ് കഴിഞ്ഞ നാല് വര്‍ഷം ചെയ്തത് ? എന്ത് മാറ്റമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു ?
കേന്ദ്രം 3000 കോടി അനുവദിച്ച നിലമ്പൂര്‍ നഞ്ചങ്കോട് ലൈന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ രാഹുല്‍ ഗാന്ധി എംപി എന്ത് നടപടി സ്വീകരിച്ചു?’
‘ബഫര്‍സോണ്‍ വിഷയത്തില്‍ എംപി എന്ന നിലക്ക് എന്ത് ഇടപെടലാണ് രാഹുല്‍ ഗാന്ധിക്ക് നടത്താന്‍ കഴിഞ്ഞത് ? ഇതൊന്നും ആരും ചോദിക്കില്ലെന്ന ധൈര്യത്തിലാണ് യുവരാജാവ് വല്ലപ്പോഴും മാത്രം ചുരം കയറി വരുന്നത്. അമേത്തിയിലേത് പോലെ ചോദിക്കാനും പറയാനും ആളുണ്ടാകുന്നൊരു ദിവസം വയനാട്ടിലും വരും. അന്ന് തീരും യുവരാജാവിന്റെ ആറാട്ട്’ .
Post Your Comments