Latest NewsKeralaNews

‘അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുന്നു’: കേന്ദ്ര ആഭ്യന്തര മന്ത്രി മാപ്പ് പറയണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നുവെന്ന് റിയാസ് പറഞ്ഞു. അമിത് ഷാ പ്രസ്താവന തിരുത്തണമെന്നും മാപ്പ് പറയണമെന്നും റിയാസ് ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളെ അപഹാസ്യരാക്കുന്നുവെന്നും, കേരളത്തിലെ ജനങ്ങളെ അമിത് ഷാ വ്യക്തിഹത്യ ചെയ്യുകയാണെന്നും മന്ത്രി റിയാസ് ആരോപിച്ചു.

അതേസമയം, കേരളത്തിനെതിരെ അമിത് ഷാ നടത്തിയ പരാമർശം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. കേരളം സുരക്ഷിതമല്ലെന്ന് പരോക്ഷമായി പരാമര്‍ശിച്ച അമിത് ഷായോട് കേരളം എന്താണ്, കർണാടകയിലെ സ്ഥിതി എന്താണ് എന്ന് എല്ലാവർക്കും നല്ലപോലെ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ എല്ലാവർക്കും സ്വൈര്യമായി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ആണുള്ളതെന്നും, അതാണോ കർണാടകയിൽ ഉള്ള സ്ഥിതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അമിത് ഷായെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്ത് വന്നിരുന്നു. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ലെന്നും അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ ആണെന്നും ഗോവിന്ദൻ വിമർശിച്ചു. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും സി.പി.എം നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button