Latest NewsKeralaNews

ബി.ബി.സി ഡോക്യുമെന്ററി: വംശഹത്യയുടെ കാണാപ്പുറങ്ങൾ നാടറിയുന്നുവെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ‘നാട് അറിയുന്നു വംശഹത്യയുടെ കാണാപ്പുറങ്ങൾ. India- The Modi Question-BBC ഡോക്യുമെന്ററി വീടുകളിൽ പ്രദർശിപ്പിക്കുന്നു’, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റാണിത്. ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യന്‌ സെൻസർഷിപ് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ഇടത് നേതാക്കൾ രംഗത്തെത്തിയിരുന്നു. സമൂഹത്തെയും സ്വന്തം സർക്കാരിനെയും കുറിച്ചറിയാനുള്ള പൗരരുടെ അവകാശം ലംഘിക്കുന്നതാണ്‌ കേന്ദ്ര നടപടിയെന്നായിരുന്നു ഇവരുടെ വാദം.

ഡോക്യുമെന്ററി പുറത്തുവിട്ട ബി.ബി.സിയെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് സി.പി.എം നേതാക്കൾ ഡോക്യുമെന്ററി വീടുകളിൽ പ്രദർശിപ്പിച്ച് തുടങ്ങിയത്. ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുകയെന്ന് ചോദിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതും പൂര്‍ണമായും തെറ്റിദ്ധാരണാജനകവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്.

2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസിയുടെ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയാണ് സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും കേന്ദ്ര സർക്കാർ വിലക്കിയത്. ഇതിനെതിരായ പ്രതിഷേധമെന്ന നിലയിൽ കേരളത്തിൽ ഉൾപ്പെടെ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button