കോഴിക്കോട്: കോഴിക്കോട്ടെ ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി.
മരിച്ച വിശ്വനാഥന്റെ ശരീരത്തില്‍ ആറ് മുറിവുകളാണുള്ളത് എന്നും മര്‍ദ്ദനമേറ്റ പാടുകളില്ലെന്നും ഫൊറന്‍സിക് സര്ജന് വ്യക്തമാക്കി. ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായതാണെന്നും അദ്ദേഹം വിശദീകരിച്ചു. വിശ്വനാഥന്റെ കല്‍പ്പറ്റ പാറവയലിലെ വീട്ടില്‍ ഇന്ന് രാഹുല്‍ ഗാന്ധി എത്തിയിരുന്നു.
വിശ്വനാഥന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് നീക്കാന്‍ നടപടി വേണമെന്നും കുടുംബം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. സംഭവം ദുഖകരമാണെന്നും കുടുംബത്തിന്റെ ഒപ്പം താൻ ഉണ്ടാകുമെന്നും ഉറപ്പ് നൽകിയ ശേഷമാണു രാഹുൽ മടങ്ങിയത്. വിശ്വനാഥന്റെ മരണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments