KeralaLatest NewsNews

ജിഎസ്ടി കുടിശ്ശികയുമായി ബന്ധപ്പെട്ട് ധനമന്ത്രിയുടെത് കള്ളക്കഥയെന്ന് കെ സുരേന്ദ്രന്‍ 

തിരുവനന്തപുരം: ജിഎസ്ടി കുടിശ്ശികയുമായി ബന്ധപ്പെട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റേത് കള്ളക്കഥയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം പിടിച്ചുനില്‍ക്കുന്നത് കേന്ദ്രസഹായം കൊണ്ട് മാത്രമാണ്. ജിഎസ്ടി കുടിശിക സംബന്ധിച്ച് സര്‍ക്കാരിന്റെ കള്ളക്കഥയ്ക്ക് പ്രതിപക്ഷം കുടപിടിക്കുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

കൃത്യമായ മാനദണ്ഡ പ്രകാരമാണ് കേന്ദ്രം സംസ്ഥാനത്തിന് വിഹിതം നല്‍കുന്നത്. അന്‍പതിനായിരം കോടി നല്‍കാനുണ്ടെങ്കില്‍ അതിന് രേഖാമൂലം കത്ത് നല്‍കണം. എന്നാല്‍ എംപിമാര്‍ പോലും അതിന് തയ്യാറാകുന്നില്ല.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കുന്നുവെന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണമാണ്. ഇല്ലാത്ത കാര്യങ്ങളാണ് ധനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button