Latest NewsNewsBusiness

സോവറിൻ ഗ്രീൻ ബോണ്ടുകളുടെ വിൽപ്പന പൂർത്തിയാക്കി കേന്ദ്രസർക്കാർ, സമാഹരിച്ചത് കോടികൾ

2023 ജനുവരി 25- നാണ് സോവറിൻ ഗ്രീൻ ബോണ്ടുകളുടെ ആദ്യ ഘട്ട ലേലം നടന്നത്

രണ്ട് ഘട്ടങ്ങളിലായി നടന്ന സോവറിൻ ഗ്രീൻ ബോണ്ടുകളുടെ വിൽപ്പന വിജയകരമായി പൂർത്തീകരിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ സോവറിൻ ഗ്രീൻ ബോണ്ടുകളുടെ വിൽപ്പനയിലൂടെ 16,000 രൂപയും, രണ്ടാം ഘട്ടത്തിൽ 8,000 കോടി രൂപയുമാണ് സമാഹരിച്ചത്. ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയ ബോണ്ടുകൾക്ക് സമാനമാണ് രണ്ടാം ഘട്ടത്തിലെ ബോണ്ടുകളും. 40 ബില്യൺ മൂല്യമുള്ള ബോണ്ടുകളും, അഞ്ച് വർഷത്തെ കാലാവധിയുള്ള ബോണ്ടുകളും, പത്ത് വർഷത്തെ കാലാവധിയുള്ള ബോണ്ടുകളും ഉൾപ്പെടുന്നതാണ് രണ്ടാം ഘട്ടം.

അഞ്ച് വർഷത്തെ ബോണ്ടിന്റെ വരുമാനത്തിൽ 7.25 ശതമാനത്തിന്റെയും, 10 വർഷത്തെ ബോണ്ടിന്റെ വരുമാനത്തിൽ 7.34 ശതമാനത്തിന്റെയും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം, രണ്ട് ബോണ്ടുകൾക്കും യഥാക്രമം 7.23 ശതമാനം, 7.29 ശതമാനം എന്നിങ്ങനെയാണ് റിസർവ് ബാങ്ക് കട്ട് ഓഫ് യീൽഡ് നിശ്ചയിച്ചിരിക്കുന്നത്. 2023 ജനുവരി 25- നാണ് സോവറിൻ ഗ്രീൻ ബോണ്ടുകളുടെ ആദ്യ ഘട്ട ലേലം നടന്നത്. ആദ്യ ഘട്ടത്തിന് രണ്ടാമത്തതിനേക്കാൾ അൽപം ഉയർന്ന പ്രീമിയം നൽകിയിട്ടുണ്ട്.

Also Read: ബി.ബി.സി ഡോക്യുമെന്ററി: വംശഹത്യയുടെ കാണാപ്പുറങ്ങൾ നാടറിയുന്നുവെന്ന് ആര്യ രാജേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button