Latest NewsNewsTechnology

കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്പ്- സി ചാർജിംഗ് പോർട്ടുകളുമായി ഐഫോൺ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

വരാനിരിക്കുന്ന മോഡലുകളിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്താൻ സാധ്യത

യൂറോപ്യൻ യൂണിയന്റെ പ്രഖ്യാപനത്തെ തുടർന്ന് ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളിൽ ടൈപ്പ്- സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കിയിരുന്നു. ഇത് ആപ്പിളിന് കനത്ത ആഘാതമാണ് ഏൽപ്പിച്ചതെങ്കിലും, ടൈപ്പ്- സി ചാർജറുകൾ ഉപയോഗിക്കുമെന്ന പ്രഖ്യാപനങ്ങൾ ആപ്പിൾ നടത്തിയിരുന്നു. എന്നാൽ, വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഐഫോണുകളിൽ ടൈപ്പ്- സി ചാർജിംഗ് പോർട്ടുകൾ അവതരിപ്പിക്കുന്നത്. അതിനാൽ, ഐഫോണുകളെ ആൻഡ്രോയ്ഡ് യുഎസ്ബി ടൈപ്പ്- സി ചാർജർ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാമെന്ന് കരുതുന്നവർക്ക് നിരാശപ്പെടേണ്ടി വരും. ഐഫോണുകളിലെ ടൈപ്പ്- സി ചാർജിംഗ് പോർട്ടുകളെക്കുറിച്ച് കൂടുതൽ അറിയാം.

ഐഫോണുകൾക്ക് മാത്രമായി കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്പ്- സി പോർട്ട് അവതരിപ്പിക്കാനാണ് ആപ്പിളിന്റെ നീക്കം. ചൈനീസ് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ വൈബോ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ടൈപ്പ്- സി ചാർജറുകളിൽ കസ്റ്റം ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഇന്റർഫേസ് ഉപയോഗിക്കാനാണ് സാധ്യത. അതിനാൽ, ഐഫോണിന് വേണ്ടി മാത്രമായി രൂപകൽപ്പന ചെയ്ത ചാർജറുകൾ അല്ലാതെ മറ്റൊരു ചാർജറും ഉപയോഗിച്ച് ചാർജ് ചെയ്യാൻ സാധിക്കുകയില്ല. വരാനിരിക്കുന്ന മോഡലുകളിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്താൻ സാധ്യത.

Also Read: പുരുഷ ബാർബർ ഷോപ്പിൽ ജോലി ചെയ്തു: പ്രവാസി വനിത അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button