മാങ്കുളം: കാട്ടാനയെ കിണറ്റിൽ വീണ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. വലിയ പാറക്കുടി ആദിവാസി കോളനിക്ക് സമീപമാണ് കാട്ടാന കിണറ്റിൽ വീണത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നുപോകുമ്പോൾ തെന്നി കിണറ്റിൽ വീണതാണെന്നും ദുരൂഹത ഇല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.
ഇടുക്കി മാങ്കുളം വലിയപാറകുടിയിൽ ആണ് സംഭവം. അതേസമയം, കഴിഞ്ഞ ദിവസമാണ് ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഭീഷണിയായ അരിക്കൊമ്പനെന്ന ഒറ്റയാനെ പിടിച്ചു മാറ്റണമെന്ന റിപ്പോർട്ട് വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിച്ചത്.
ആക്രമണകാരികളായ ചക്കകൊമ്പനെയും, മൊട്ടവാലനെയും പിടികൂടി റേഡിയോ കോളറും ഘടിപ്പിക്കാനുമാണ് റിപ്പോര്‍ട്ട് നിർദ്ദേശിക്കുന്നത്. അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരിൽ നിന്നും ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലുള്ളവര്‍ക്ക് ഭീഷണി വര്‍ദ്ധിച്ചതിന് പിന്നാലെയാണ് ഇത്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമായി 301 കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്.
Post Your Comments