സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സ്വർണത്തിന് 5,260 രൂപയും ഒരു പവൻ സ്വർണത്തിന് 42,080 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,865.51 ഡോളറാണ് വില. സ്വർണവിലയിൽ ഇന്നലെ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്നലെ വർദ്ധിച്ചത്.
ഫെബ്രുവരി രണ്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. 42,880 രൂപയായിരുന്നു ഫെബ്രുവരി രണ്ടിന് ഒരു പവൻ സ്വർണത്തിന്റെ വില. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണം വാങ്ങിയതോടെയാണ് വില കുതിച്ചുയർന്നത്. സ്വർണത്തിന് താൽക്കാലികമായി വില കുറഞ്ഞാലും പിന്നീട് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Post Your Comments