![](/wp-content/uploads/2023/02/kaaliyoottu-7.jpg)
തിരുവനന്തപുരം : കേന്ദ്രമന്ത്രി വി മുരളീധരന്റെ തലസ്ഥാനത്തെ വാടക വീട്ടില്‍ ആക്രമണം നടത്തിയയാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഏടാട്ട് ചീരാക്കല്‍ പുത്തൂര്‍ ഹൗസില്‍ മനോജാണ് പൊലീസിന്റെ പിടിയിലായത്.
തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിട്ടുള്ള ഇയാളെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പൊലീസ് ഇന്നലെ രാത്രി പിടികൂടിയത്. ഇയാള്‍ മാനസിക വൈകല്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. പത്ത് വര്‍ഷം മുന്‍പ് ശ്രീകാര്യത്ത് മനോജ് താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments