
ദോഹ: ഫെബ്രുവരി 14 ന് പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ. ദേശീയ കായിക ദിനം പ്രമാണിച്ചാണ് ഖത്തർ ഫെബ്രുവരി 14 ന് പൊതുഅവധി പ്രഖ്യാപിച്ചത്. അമീരി ദിവാൻ ആണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
എല്ലാ വർഷവും ഖത്തർ ദേശീയ കായിക ദിനം ആചരിക്കാറുണ്ട്. ഫെബ്രുവരി മാസത്തിൽ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തർ കായിക ദിനമായി ആചരിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ കായിക ദിനം ആഘോഷിക്കുന്നത്.
Post Your Comments