ഉപഭോക്താക്കൾക്കായി കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ ലെൻസ്. ഒരേ സമയം ടെക്സ്റ്റും, ചിത്രങ്ങളും ഉപയോഗിച്ച് സെർച്ച് ചെയ്യാൻ സാധിക്കുന്ന മൾട്ടി- സെർച്ച് ഫീച്ചറിനാണ് ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. ഗൂഗിൾ ലെൻസ് സപ്പോർട്ട് ചെയ്യുന്ന എല്ലാ ഭാഷകളിലും രാജ്യങ്ങളിലും ഈ ഫീച്ചർ ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രാദേശികമായി ചിത്രങ്ങളും വാചകങ്ങളും ഉപയോഗിച്ച് തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് മൾട്ടി- സെർച്ച് ഫീച്ചർ.
മൾട്ടി- സെർച്ച് ഫീച്ചറിന് പുറമേ, സെർച്ച് സ്ക്രീൻ എന്ന പേരിൽ പുതിയ ഫീച്ചറിനും ഗൂഗിൾ രൂപം നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ഏത് വെബ്‌സൈറ്റിൽ നിന്നും ഫോട്ടോകളോ വീഡിയോകളോ അല്ലെങ്കിൽ മെസേജിംഗ്/വീഡിയോ ആപ്പുകളിൽ നിന്നോ നേരിട്ട് അവരുടെ സ്‌ക്രീനിൽ നിന്നോ അസിസ്റ്റന്റ് ഉപയോഗിച്ച് തിരയാനും കഴിയും. ഈ ഫീച്ചർ ഉടൻ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ലോകത്തുടനീളം നിരവധി ആളുകളാണ് ഗൂഗിൾ ലെൻസ് ഉപയോഗിക്കുന്നത്.
Also Read: ഒന്നിന് പുറകേ നാല് മാളുകള്‍ കൂടി യു പിയില്‍ തുടങ്ങാന്‍ ലുലു
Post Your Comments