Latest NewsNewsLife StyleHealth & Fitness

സ്ട്രോബറിയുടെ ഈ ​ഗുണങ്ങൾ അറിയാമോ?

തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള ആരോഗ്യദായകമായ സ്​ട്രോബറി മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്​ടപ്പെടുന്ന പഴങ്ങളില്‍ ഒന്നാണ്. ആന്‍റി ഓക്​സിഡന്‍റ് ഘടകങ്ങളാൽ സമ്പന്നമായ ഈ പഴം നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനു ഉത്തമമാണെന്ന് നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? നിങ്ങളുടെ ചർമത്തെ മൃദുലവും സു​ന്ദരവുമാക്കാന്‍ സ്​ട്രോബറി സഹായിക്കും.

കൗമാരക്കാരായ പെണ്‍കുട്ടികളുടെ ഏറ്റവും വലിയ പ്രശ്നമാണ് മുഖക്കുരു. ഇത് തടയാന്‍ കുറച്ചു സ്​ട്രോബറി മതി. ഏതാനും സ്​​ട്രോബറി എടുത്ത്​ നീര്​ പിഴിഞ്ഞെടുക്കുക. അതിലേക്ക്​ ഫ്രഷ്​ ക്രീമും ഒരു ടേബിൾ സ്​പൂൺ തേനും ചേർക്കുക. ഇവ നന്നായി സംയോജിപ്പിക്കുകയും മുഖത്തും കഴുത്തിലും 15 മുതൽ 20 മിനിറ്റ്​ വരെ തേച്ചുപിടിപ്പിക്കുക. പിന്നീട്​ ഇളം ചൂട്​ വെള്ളത്തിൽ കഴുകി കളയുക. ഇവ തയാറാക്കി വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷികുകകയും ചെയ്യാം. തുടർച്ചയായ ദിവസങ്ങളിൽ ഉപയോഗിച്ചാൽ ചർമത്തിൽ മാറ്റം കാണും.

Read Also : അയൽവാസിയായ യുവതിയെ അവസരം കിട്ടിയപ്പോൾ വശീകരിച്ച് പീഡിപ്പിച്ചു: വിവാഹ നിശ്ചയത്തലേന്ന് യുവാവ് പീഡനകേസിൽ അറസ്റ്റിൽ

നിരന്തരം യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ പലരും. അത്തരക്കാരുടെ ഏറ്റവും വലിയ പ്രശ്നമാണ് ചര്‍മ്മം വരണ്ട് പരുക്കന്‍ ആകുന്നത്. കൂടാതെ, കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കുന്നതും അന്തരീക്ഷ മലിനീകരണവും ചർമത്തിന്​ മങ്ങൽ ഏൽക്കാനും കേടുപാടുകൾ സംഭവിക്കാനും വഴിവെക്കും. ഏത്​ കാലാവസ്ഥയിലും ഇത്​ സംഭവിക്കാം. ഇതിനും പരിഹാരം സ്​ട്രോബറി. രണ്ട്​ ടേബിൾ സ്​പൂൺ സ്​ട്രോബറിയുടെ നീരും ചെറുനാരങ്ങാ നീരും ചേർത്തുള്ള മിശ്രിതം തയാറാക്കുക. മിശ്രിതം വിരൽ ഉപയോഗിച്ച്​ മുഖം വട്ടത്തിൽ നന്നായി തടവുക. എട്ട്​ മുതൽ പത്ത്​ മിനിറ്റ്​ വരെ ഇങ്ങനെ ചെയ്യുക. എല്ലാ ദിവസവും ഇത്​ ആവർത്തിച്ചാൽ മുഖത്തിന്​ തിളക്കം വർധിക്കും.

ഒരു ടേബിൾ സ്​പൂൺ കൊക്കോ പൊടിയും സ്​ട്രോബറി നീരും ജൈവ തേനും കൂട്ടിച്ചേർക്കുക. ശേഷം മുഖത്ത്​ പത്ത്​ മിനിറ്റ്​ വരെ തേച്ചുപിടിപ്പിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖ ചർമത്തിന്​ മൃദുത്വവും മയവും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button