ചൈനയിലെ ചിപ്പ് നിർമ്മാണ വ്യവസായ രംഗം വൻ തിരിച്ചടികൾ നേരിടുന്നതായി റിപ്പോർട്ട്. ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാക്കളായ സെമി കണ്ടക്ടർ മാനുഫാക്ചറിംഗ് ഇന്റർനാഷണൽ കോർപ്പറേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ചൈനയിലെ ചിപ്പ് നിർമ്മാണ മേഖലയിൽ നിന്നുള്ള വരുമാനം നാലിലൊന്നായാണ് കുറഞ്ഞത്. യുഎസിന്റെയും സഖ്യകക്ഷികളുടെയും ഉപരോധം ചിപ്പ് നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ആഗോള വിപണിയിൽ സ്മാർട്ട്ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും ആവശ്യക്കാർ കുറഞ്ഞതും തകർച്ചയുടെ ആഘാതം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് മാസത്തിനകം വരുമാനത്തിൽ 26 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, വരുമാനം ഇടിഞ്ഞ് 425.5 യുഎസ് ഡോളറായിട്ടുണ്ട്. ഇതിൽ അവസാന പാദത്തിലെ വിൽപ്പന 1.6 ബില്യൺ ഡോളറായിരുന്നു. മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2023- ന്റെ ആദ്യ പകുതിയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഡിമാൻഡ് കുറയുമെന്ന മുന്നറിയിപ്പ് വിദഗ്ധർ നൽകിയിരുന്നു. കൂടാതെ, രാജ്യാന്തര വിപണിയിൽ സെമികണ്ടക്ടറുകളുടെ ഉൽപ്പാദനവും പ്രതിസന്ധി നേരിടുന്നുണ്ട്. സെമി കണ്ടക്ടർ വിൽപ്പന വർഷം തോറും 15 ശതമാനത്തോളമാണ് കുറയുന്നത്.
Also Read: റെഡ്ഡിറ്റ് പ്ലാറ്റ്ഫോമിൽ സുരക്ഷാ വീഴ്ച, ഹാക്കിംഗ് റിപ്പോർട്ട് ചെയ്തു
Post Your Comments