Latest NewsNewsBusiness

ബജറ്റിൽ ഒതുങ്ങും റീചാർജ് പ്ലാനുമായി ജിയോ, കൂടുതൽ വിവരങ്ങൾ അറിയാം

ഒട്ടനവധി ആനുകൂല്യങ്ങളാണ് 91 രൂപയുടെ പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്

കുറഞ്ഞ വർഷങ്ങൾ കൊണ്ട് ഉപഭോക്താക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ച ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ബജറ്റിൽ ഒതുങ്ങുന്ന പ്ലാനുകളാണ് ജിയോയുടെ ഏറ്റവും വലിയ പ്രത്യേകത. ഉപഭോക്താക്കൾക്കായി നിരവധി പ്ലാനുകളാണ് ഇതിനോടകം ജിയോ അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ ബജറ്റ് ഫ്രണ്ട്‌ലി ആയുള്ള ജിയോയുടെ പ്ലാനാണ് 91 രൂപയുടേത്. ഈ പ്ലാനിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ഒട്ടനവധി ആനുകൂല്യങ്ങളാണ് 91 രൂപയുടെ പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏത് നമ്പറിലേക്കും വിളിക്കാനുള്ള അൺലിമിറ്റഡ് കോളിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 100 എംബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിനോടൊപ്പം തന്നെ 200 എംബി ഡാറ്റ അധികം നൽകുന്നതാണ്. അതിവേഗ ഇന്റർനെറ്റ് അവസാനിച്ചാൽ 64 kbps വേഗത മാത്രമാണ് ലഭിക്കുക.

Also Read: സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം: പികെ ശശിക്കെതിരെ വീണ്ടും പാര്‍ട്ടിയുടെ അന്വേഷണം

ഈ പ്ലാനിൽ 50 എസ്എംഎസ് ആണ് നൽകിയിട്ടുള്ളത്. ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ ആക്സസും ലഭ്യമാണ്. അതേസമയം, ജിയോഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ എന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്. 91 രൂപയ്ക്ക് ഉളള പ്ലാനിന്റെ കാലാവധി 28 ദിവസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button