അബുദാബി: യുഎഇയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ ചില മേഖലകളിൽ താപനില 26 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അബുദാബിയിൽ 24 ഡിഗ്രി സെൽഷ്യസായിരിക്കും ഏറ്റവും ഉയർന്ന താപനില. ദുബായിൽ 25 ഡിഗ്രി സെൽഷ്യസായിരിക്കും കൂടിയ താപനിലയെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യവും ദുബായിൽ 11 ഡിഗ്രി സെൽഷ്യസുമായിരിക്കും കുറഞ്ഞ താപനില.
രാജ്യത്ത് നേരിയ കാറ്റ് വീശും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവും കുറയാനിടയുണ്ട്. അതേസമയം, കടൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. അതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരമാലകൾ ഉയരാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
Post Your Comments