തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ആയിരക്കണക്കിന് ആളുകൾ ആണ് മരണപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഈ ദാരുണ സംഭവങ്ങളുടെ പല ചിത്രങ്ങളും പ്രചരിച്ചിരുന്നു. പലർക്കും പ്രിയപ്പെട്ടവരെ നഷ്ടമായ ഒരു സംഭവം തന്നെയായിരുന്നു ഇത്. പതിനേഴായിരം കടന്നു മരണനിരക്ക് എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കെട്ടിടങ്ങൾ എല്ലാം തകർന്നടിഞ്ഞതോടെ അവശിഷ്ടങ്ങൾക്കിടയിൽ ആയിരക്കണക്കിന് ആളുകളാണ് കുടുങ്ങിയത്. കഠിനമായ തണുപ്പാണ് ഇപ്പോൾ അവിടുത്തെ ഏറ്റവും വലിയ പ്രശ്നം പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവർത്തനങ്ങൾക്കും തടസമുണ്ട്.
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ രക്ഷാപ്രവർത്തനവുമായി രംഗത്തുണ്ട്. ഫെബ്രുവരി ആറിന് പുലർച്ചെ നാലുമണിക്ക് ശേഷമാണ് തുർക്കിയിൽ ഭൂകമ്പമുണ്ടായത്. . തുർക്കിയിലും സിറിയയിലും വാർത്തകൾ അധികം വൈകാതെ തന്നെ പുറംലോകത്തേക്ക് എത്തുകയും ചെയ്തു. ദുരന്തഭൂമിയിൽ നിന്നും എത്തുന്ന ചിത്രങ്ങൾ ആവട്ടെ ആരുടെയും മനസ്സിൽ വേദന പകർത്തുന്നതും ഹൃദയം പിളർക്കുന്നതുമാണ്. ഇപ്പോൾ കാണുമ്പോൾ തന്നെ വേദന ഉളവാക്കുന്ന ചില ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഫോട്ടോഗ്രാഫർ അടേം ആൾട്ടൺ പകർത്തിയിരിക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ വീടുകൾ തകർന്ന പ്രിയപ്പെട്ടവരെ നഷ്ടമായി. മനുഷ്യരുടെ വേദനകളെ കാണിക്കുന്ന ഒരു ചിത്രമായിരുന്നു ആൾട്ടൺ പകർത്തിയത്.
ഈ ചിത്രത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലുള്ള മകളുടെ കൈയും പിടിച്ചിരിക്കുന്ന ഒരു മനുഷ്യനെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. കാണുമ്പോൾ തന്നെ ആർക്കും നൊമ്പരം തോന്നുന്ന ഒരു ചിത്രമാണ്. തന്റെ കുടുംബത്തെ മുഴുവൻ ഈ ഭൂചലനം കൊണ്ടുപോയ ഒരു നിസ്സഹായനായ മനുഷ്യനാണ് അദ്ദേഹം. മരിച്ചുപോയിട്ടും പുറത്തേക്കു നിൽക്കുന്ന മകളുടെ കൈവിടാൻ ആവാതെ പിടിച്ചിരിക്കുകയാണ് അദ്ദേഹം. കൗമാരക്കാരിയായ തന്റെ മകളുടെ കയ്യിലാണ് ആ പിതാവ് പിടിച്ചിരിക്കുന്നത്. ഇത് ആളുകളുടെ ഹൃദയം തകർക്കുന്നുണ്ട്. മകൾക്ക് വലിയ ശബ്ദങ്ങൾ ഭയമാണ് എന്നാണ് ഈ പിതാവ് പറയുന്നത്.
Post Your Comments