ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് നോക്കിയ. നോക്കിയയുടെ ഫീച്ചർ ഫോണുകൾക്ക് വരെ ആവശ്യക്കാർ ഏറെയാണ്. മികച്ച സവിശേഷതകളോട് കൂടിയ ഹാൻഡ്സെറ്റുകളാണ് നോക്കിയ വിപണിയിൽ പുറത്തിറക്കുന്നത്. അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ നോക്കിയ അടുത്തതായി അവതരിപ്പിക്കുന്ന ഹാൻഡ്സെറ്റാണ് നോക്കിയ എക്സ്30 5ജി. ഈ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഗോറില്ല ഗ്ലാസ് വിക്റ്റസ് സംരക്ഷണം ഈ ഹാൻഡ്സെറ്റുകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 90 ഹെർട്സ് ആണ് റിഫ്രഷ് റേറ്റ്. സ്നാപ്ഡ്രാഗൺ 695 എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ളതാണ്.
Also Read: അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് പത്ത് വർഷം കഠിന തടവും പിഴയും
50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിങ്ങനെ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,200 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. പ്രധാനമായും ക്ലൗഡി ബ്ലൂ, ഐസ് വൈറ്റ് എന്നീ നിറങ്ങളിലാണ് വാങ്ങാൻ സാധിക്കുക. റീസൈക്കിൾ ചെയ്ത അലുമിനിയവും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
Post Your Comments