KeralaLatest News

പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും: സിയയ്ക്കും സഹദിനുമെതിരെ നാസർ ഫൈസി

കോഴിക്കോട്: ട്രാൻസ്ജെന്റർ മാതാപിതാക്കളായ സഹദിനേയും സിയയേും അധിക്ഷേപിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ‘കോലം കെട്ടിയാലും ഗർഭം മറു ലിംഗം ധരിക്കില്ല’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് ട്രാൻസ്ജെന്റർ പ്രഗ്നൻസിക്കെതിരെ നാസർ ഫൈസി രംഗത്തെത്തിയത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

‘കോലം കെട്ടിയാലും ഗർഭം മറു ലിംഗം ധരിക്കില്ല*’
എല്ലാ ഗർഭിണികളേയും പോലെ ആ “ട്രാൻസ് ജൻ്ററി ”നും സുഖപ്രസവം കിട്ടട്ടെ.
ഇവിടെ പെണ്ണ് ഇന്ദ്രിയം നൽകുകയോ ആണ് ഗർഭം ധരിക്കുകയോ ചെയ്തിട്ടില്ല. ഒരു പെൺകുട്ടി ആണാവാൻ കൊതിച്ച് തൻ്റെ സ്തനങ്ങൾ മുറിച്ചുമാറ്റി. ആൺ കുട്ടി പെൺ കോലവും കെട്ടി. അല്ലാതെന്ത്?

പെൺ കോലം കെട്ടിയവൻ ആൺ കോലം കെട്ടിയവളിൽ നിന്ന് ഗർഭം ധരിച്ചാൽ പ്രകൃതിയേയും മതത്തേയും വെല്ലുവിളിച്ചേനെ. പെണ്ണിൻ്റെ
സ്തനം മുറിച്ചൊഴി വാക്കിയാൽ ആണിൻ്റെ ഉദരത്തിൽ ഗർഭപാത്രം വളരില്ല. ലിംഗം മാറിയെന്ന് പറയുമ്പോഴും ഗർഭം ധരിച്ചത് പെണ്ണ് തന്നെയാണ്. പേരുകൾ മാറ്റിയെഴുതിയാൽ ഗർഭപാത്രം ഉരുണ്ടിറങ്ങി ഇണയുടെ ഉദരത്തിൽ ഉരുണ്ടുകൂടില്ല.
പെൺ കോലം കെട്ടുന്നതിന് മുമ്പ് ആണ് ലിംഗവും വൃഷ്ണവും മുറിച്ചൊഴിച്ചിരുന്നെങ്കിൽ സംഗതി കാണാമായിരുന്നു.

സ്തനം മുറിച്ചത് അഭിമാനത്തോടെ കാണുന്ന പെൺകുട്ടി അച്ഛനഭിനയിക്കുമ്പോഴും മൂലയൂട്ടാനാവാത്ത മാതൃനൊമ്പരം ഗർഭം പൂർണ്ണതയിലേക്കടുക്കുമ്പോൾ വർദ്ധിക്കുകയാണ്.
കുഞ്ഞിൻ്റെ ജന്മാവകാശമായ മൂലപ്പാൽ തടഞ്ഞവർ മനുഷ്യവാകാശ ലംഘനമാണ് നടത്തിയത്. ആത്മീയ ചൂഷകർ മുലപ്പാൽ തടഞ്ഞു എന്ന് അന്തിച്ചർച്ച നടത്തിയവർ ഈ കുഞ്ഞിൻ്റെ അവകാശം തടഞ്ഞതിനെ എങ്ങിനെ ചർച്ചക്കെടുക്കും.

അച്ഛൻ കോലം കെട്ടിയ ആ മാതാവ് സുഖമായി പ്രസവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
കോലം കെട്ടികളേ നിങ്ങൾ ഒരു പ്രകൃതിയേയും പാരമ്പര്യത്തേയും മതത്തേയും ജീവ ശാസ്ത്രത്തേയും തോൽപ്പിച്ചിട്ടില്ല. മാറ്റിമറിച്ചിട്ടുമില്ല. കോലം മാറിക്കെട്ടി എന്നു മാത്രം.
പഞ്ചസാരയുള്ള ഭരണിപ്പുറത്ത് മുളക് പൊടി എന്നെഴുതി സ്റ്റിക്കറൊട്ടിച്ചാലും ഉറുമ്പ് കയറും എന്നോർക്കണം.
നാസർ ഫൈസി കൂടത്തായി
10/02/23
ജിദ്ദ (0560990697)

shortlink

Post Your Comments


Back to top button