Latest NewsIndiaNews

പ്രണയദിനത്തില്‍ ‘കൗ ഹഗ് ഡേ’ പിന്‍വലിച്ച തീരുമാനം വേദനിപ്പിക്കുന്നു; കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

കൗ ഹഗ് ഡേ പിന്‍വലിക്കാനുളള തീരുമാനം വേദനിപ്പിക്കുന്നതാണെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. വാലന്റൈന്‍സ് ഡേ പശു ആലിംഗന ദിനമായി ആചരിക്കണമെന്ന ഉത്തരവ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പിന്‍വലിച്ച പശ്ചാത്തലത്തില്‍ കേന്ദ്രത്തെ പരിഹസിച്ചുകൊണ്ടായിരുന്നു മഹുവയുടെ പ്രതികരണം. ട്വീറ്റിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇനി വാലന്റൈന്‍സ് ഡേയ്ക്കായി പുതിയ പദ്ധതി തയാറാക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്നും അവർ ട്വീറ്റ് ചെയ്‌തു.

പ്രണയദിനമായ ഫെബ്രുവരി 14 ന് പശുവിനെ ആലിംഗനം ചെയ്യണമെന്ന വിവാദ ഉത്തരവ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ഇന്നലെ പിന്‍വലിച്ചിരുന്നു. ഉത്തരവ് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചതോടെയാണ് തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്മാറിയത്. എന്നാല്‍, ഉത്തരവ് പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് മൃഗക്ഷേമബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുമില്ല. ഇതാണ് മഹുവ അടക്കമുള്ളവർ ആയുധമാക്കിയത്.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് ചൂണ്ടിക്കാട്ടിയാണ് വൈലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കാന്‍ മൃഗക്ഷേമ ബോര്‍ഡ് ആഹ്വാനം ചെയ്തത്. പശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപരാമ്പര്യത്തെ നാശത്തിന്റെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നുവെന്നും ഇതിന്റെ അതിപ്രസരം മൂലം നമ്മുടെ പൈതൃകം മറുന്നു പോകാന്‍ ഇടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെ കൗ ഹഗ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്തതെന്നും മൃഗക്ഷേമ ബോര്‍ഡ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button