ദുബായ്: ദുബായിലെ അത്യാഢംബര വസതി സ്വന്തമാക്കി ഇന്ത്യക്കാരൻ. തിലാൽ അൽ ഗാഫ് ഐലൻഡിലാണ് ഇന്ത്യക്കാരൻ വീട് സ്വന്തമാക്കിയത്. 9.5 കോടി ദിർഹമാണ് അദ്ദേഹം വീടിന് വേണ്ടി ചെലവഴിച്ചത്. 8 മുറികളുള്ള വീടിന്റെ വിസ്തീർണ്ണം 30,200 ചതുരശ്ര അടിയാണ്. 3 നിലകളിലായി 8 കിടപ്പു മുറികളുണ്ട്. 3 നീന്തൽക്കുളങ്ങൾ, ഒരു ജിംനേഷ്യം, ഒരു സ്വീകരണ ലോബി, 24 മണിക്കൂറും സെക്യൂരിറ്റി സേവനം, പ്രത്യേക ഗെസ്റ്റ് വില്ലകൾ എന്നിവയാണ് ഇവിടെയുള്ളത്. അതേസമയം, വീട്ടുടമസ്ഥന്റെ പേരു വിവരം പുറത്തുവിട്ടിട്ടില്ല.
സ്വന്തം ആവശ്യത്തിനായാണ് ഇന്ത്യൻ നിക്ഷേപകൻ വീട് വാങ്ങിയത്. മാജിദ് അൽ ഫുത്തൈം നേതൃത്വം നൽകുന്ന പുതിയ ടൗൺഷിപ്പാണ് തിലാൽ അൽ ഗാഫ്. 3.5 ലക്ഷം സ്‌ക്വയർ മീറ്റർ സ്ഥലമാണ് വികസിപ്പിക്കുന്നത്. സ്‌കൂൾ, ആശുപത്രി, റസ്റ്ററന്റുകൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവയും ഈ മേഖലയിലുണ്ട്. 400 മീറ്റർ നീളമുള്ള കൃത്രിമ ബീച്ചോടു കൂടിയ ജലാശയവും ഇവിടെ നിർമ്മിച്ചിട്ടുണ്ട്. മെട്രോപൊലിറ്റൻ പ്രീമിയം പ്രോപ്പർട്ടീസാണ് വീട് നിർമ്മാണം നടത്തിയിട്ടുള്ളത്.
Post Your Comments