ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന വാർത്തകൾക്ക് പ്രതികരണവുമായി ഭാരത് പേ. വിവരങ്ങൾ ചോർന്നെന്ന വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ഭാരത് പേ വ്യക്തമാക്കി. ഉപയോക്താക്കളുടെ വിവരങ്ങൾ കർശനമായി സംരക്ഷിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നുണ്ടെന്നും ഭാരത് പേ കൂട്ടിച്ചേർത്തു. കൂടാതെ, എല്ലാ ഉപയോക്താക്കളുമായും പങ്കാളികളുമായും ഉള്ള എല്ലാ വിവരങ്ങളും സ്വകാര്യത നൽകി ഉറപ്പുവരുന്നുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ വിവരങ്ങളുടെ ചോർച്ചയെക്കുറിച്ച് കമ്പനിയിലെ മുൻ മാനേജിംഗ് ഡയറക്ടറും സഹസ്ഥാപകനുമായ അഷ്നീർ ഗ്രോവർ ആണ് ഭാരത് പേയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. ഏകദേശം 15 കോടിയിലധികം യുപിഐ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നായിരുന്നു ആരോപണം. അതേസമയം, അഷ്നീർ ഗ്രോവറും കുടുംബങ്ങളും ചേർന്ന് കമ്പനിയുടെ 88.6 കോടി രൂപയുടെ ഫണ്ട് തട്ടിയെടുത്തെന്ന് ആരോപിച്ച് ഭാരത് പേയും അഷ്നീർ ഗ്രോവറും തമ്മിൽ നിയമ പോരാട്ടം നടക്കുന്നുണ്ട്.
Also Read: പതിവായി ഉറക്കം ശരിയാകുന്നില്ലേ? എങ്കില്‍ കാരണം അറിയാം…
Post Your Comments