Latest NewsNews

മൂന്നാം ഭാര്യയെന്ന പ്രാങ്ക് സുഖിച്ചില്ല, അർമാൻ മാലിക്കിനെ ഉപേക്ഷിച്ച് ഗർഭിണികളായ ഭാര്യമാർ

രണ്ടു ഭാര്യമാർ ഒരേ സമയം ഗർഭിണിയായ വാർത്തയിലൂടെ യൂട്യൂബർ അർമാൻ മാലിക്കിനെ ഏവർക്കുമറിയാം. ഒരേ സമയം രണ്ടു ഭാര്യമാരും ഗർഭിണികളായി എന്ന പേരിലാണ് അടുത്തിടെ ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയത്. പായൽ മാലിക്, കൃതിക മാലിക് എന്നിവരാണ് അർമാൻ മാലിക്കിന്റെ ഭാര്യമാർ. അടുത്തിടെ മൂന്നാമതൊരു യുവതിയെ മാലയിട്ട് ഭാര്യയാക്കി അർമാൻ രണ്ടു ഭാര്യമാർക്കും മുൻപിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, അർമാന്റെ പ്രാങ്ക് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

മൂന്നാമതും കല്യാണം കഴിച്ചെന്ന് പറഞ്ഞ് അർമാന്റെ ഭാര്യമാർ വീടുവിട്ടിറങ്ങി പോവുകയാണ്. അർമാന് ഒരു കത്തും എഴുതിവെച്ച് മകനെ വീട്ടിൽ നിർത്തിയാണ് ഇവർ വീടുവിട്ടിറങ്ങിയത്. കാര്യമറിഞ്ഞെത്തിയ അർമാൻ ഭാര്യമാരുടെ പിന്നാലെ പോകുന്നുണ്ട്. കാലുപിടിച്ച് ഇയാൾ ഭാര്യമാരോട് ക്ഷമ ചോദിക്കുകയാണ്. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് അർമാൻ തന്റെ ‘മൂന്നാമത്തെ ഭാര്യ’യുമായി വീട്ടിലെത്തിയത്. മറ്റു രണ്ടുപേരും വൈകുന്നേരത്തെ നടത്തം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ചയാണിത്. ഭർത്താവ് തന്റെ മൂന്നാമത്തെ ഭാര്യ എന്ന് പറഞ്ഞ് ലക്ഷ്യ എന്ന യുവതിയെ പരിചയപ്പെടുത്തുന്നു. വിഷയം അവതരിപ്പിക്കപ്പെട്ടതും കൃതികയും പായലും അപ്പോൾത്തന്നെ പൊട്ടിത്തെറിച്ചു. ഭർത്താവിന്റെ ഈ പ്രവർത്തിയെക്കുറിച്ച് അധികൃതരെ വിവരമറിയിക്കും എന്നും ഭാര്യമാർ ഭീഷണിപ്പെടുത്തി. കാര്യങ്ങൾ വഷളാകുന്നു എന്ന് കണ്ടപ്പോൾ സംഭവം ഒരു പ്രാങ്ക് ആണെന്ന് അർമാൻ വെളിപ്പെടുത്തുന്നു. മൂന്നാമത് വിവാഹം ചെയ്തിട്ടില്ല എന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button