Latest NewsUAENewsInternationalGulf

തുർക്കി ഭൂചലനം: മരണപ്പെട്ടവർക്കായി പ്രത്യേക പ്രാർത്ഥന നടത്തി യുഎഇ

അബുദാബി: തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരണപ്പെട്ടവർക്കായി പ്രത്യേക പ്രാർത്ഥന നടത്തി യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തെ എല്ലാ മസ്ജിദുകളിലും ജുമുഅ നമസ്‌കാര ശേഷം പ്രാർത്ഥന നടത്തണമെന്നായിരുന്നു അദ്ദേഹം നൽകിയ നിർദ്ദേശം.

Read Also: ആര്‍ത്തവ സമയത്തെ സെക്‌സ്: ലൈംഗിക രോഗങ്ങള്‍ക്കും പുരുഷന്മാര്‍ക്ക് ഈ അസുഖത്തിനും സാധ്യത

അതേസമയം, തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവ ഇല്ലാത്തത് ഭൂകമ്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഭൂകമ്പമുണ്ടായി 5 ദിവസം പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകൾ മങ്ങുകയാണ്.

സിറിയയിലെ വിമത മേഖലകളിലേക്ക് ഇന്നലെ മുതൽ യുഎൻ സഹായം എത്തിത്തുടങ്ങി. 5 ട്രക്കുകളിലായി അവശ്യ വസ്തുക്കൾ എത്തിച്ചു. കൂടുതൽ ലോകരാജ്യങ്ങൾ തുർക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്.

Read Also: ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളൂ: കെഎസ്ആർടിസിയ്ക്ക് താക്കീത് നൽകി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button