KeralaLatest NewsNews

ജംഗ്ഷനുകളിലും സീബ്രാ ക്രോസിംഗുകളിലും ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…..

തിരുവനന്തപുരം: ജംഗ്ഷനുകളിലും സീബ്രാ ക്രോസിംഗുകളിലും ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്.

Read Also: കണ്ണൂരിൽ കാണാതായ വിദ്യാർത്ഥിയെ എറണാകുളത്ത് കണ്ടെത്തി

സീബ്രാ ക്രോസ്സിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

* ക്രോസിംഗുകളിൽ ഡ്രൈവർമാർ കാൽനടയാത്രക്കാർക്ക് വഴി നൽകണം.

* സീബ്രാ ക്രോസ്സ് ഉണ്ടെന്നുള്ള റോഡ് സിഗ്‌നൽ കണ്ടാൽ ഉടനെ വാഹനം വേഗത കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായുള്ള Stop ചെയ്യാനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടത് വശം ചേർന്ന് നിർത്തണം.

* പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും, വീൽ ചെയറിൽ പോവുന്നവരെയും അനുവദിക്കുക.

* ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക.

* ട്രാഫിക് കൺട്രോൾ സിഗ്‌നൽ ഉള്ള ഇടങ്ങളിൽ Stop ലൈനിന് പിറകിലായി മാത്രമേ വാഹനം നിർത്താവൂ.

* Stop ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലും പെഡസ്ട്രിയൻ ക്രോസ്സിംഗിന്റെ പിറകിലായി മാത്രം വാഹനം നിർത്തുക. ഗ്രീൻ സിഗ്‌നൽ ഓൺ ആയാലും പെഡസ്ട്രിയൻ ക്രോസിംഗിൽ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.

* ‘Give Way’ അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസ്സിംഗ് ഇല്ലെങ്കിൽ പോലും അവിടെ കാൽ നടയാത്രക്കാർക്കാണ് മുൻഗണന.

* വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗിൽ വാഹനം നിർത്തിയിടരുത്.

ജംഗ്ഷനുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

* ഇടറോഡുകളിൽ നിന്നും ജംഗഷനുകളിലേക്കു പ്രവേശിക്കുമ്പോൾ വാഹങ്ങളുടെ വേഗത കുറക്കുക, ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം മുന്നോട്ടു പോവുക.

* ജംഗ്ഷനുകളിൽ ഓവർടേക്ക് ചെയ്യരുത്

* തിരക്കേറിയ ജംഗ്ഷനുകളിൽ വേഗത കുറയ്ക്കുക.

* ജംക്ഷനിൽ ട്രാഫിക് സിഗ്‌നലുകളിൽ കാത്തുനിൽക്കുമ്പോൾ അനാവശ്യമായി ഹോൺ മുഴക്കുന്ന പ്രവണത ഒഴിവാക്കുക.

Read Also: മലയാളത്തിലെ ആദ്യ നായികയ്ക്ക് ആദരവ് ഒരുക്കി ഗൂഗിൾ, ഹോം പേജിൽ ഇന്ന് പി.കെ റോസിയുടെ ഛായാ ചിത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button