റിയാദ്: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം പുണ്യഭൂമിയിലെത്തിയ തീർത്ഥാടകരുടെ കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ. 45 ലക്ഷത്തിലധികം പേരാണ് ഇതുവരെ ഉംറ നിർവഹിക്കാനെത്തിയത്തിയത്.
അതേസമയം, ഈ സീസണിൽ ഇതുവരെ അനുവദിച്ച ഉംറ വിസകളുടെ എണ്ണം 50 ലക്ഷമെത്തി. ഇതിൽ 40 ലക്ഷം ആളുകൾ വിമാന മാർഗമാണ് സൗദി അറേബ്യയിൽ എത്തിയത്. കരമാർഗം അഞ്ച് ലക്ഷം പേരും കപ്പൽ വഴി 3675 പേരും മക്കയിൽ എത്തിയെന്നും അധികൃതർ വ്യക്തമാക്കി.
ഇന്തോനേഷ്യയിൽ നിന്നാണ് സൗദിയിലേക്ക് ഏറ്റവും കൂടുതൽ തീർത്ഥാടകർ ഉംറ നിർവഹിക്കാൻ എത്തിയത് 10,05,265 തീർത്ഥാടകരാണ് ഇന്തോനേഷ്യയിൽ നിന്ന് ഇതുവരെ എത്തിയത്. പാകിസ്ഥാനാണ് ഇതിൽ രണ്ടാംസ്ഥാനത്ത്. 7,92,208 പേരാണ് പാകിസ്ഥാനിൽ നിന്നും ഉംറ നിർവഹിക്കാനെത്തിയത്. 4,48,765 ഉംറ തീർത്ഥാടകരുമായി ബന്ധപ്പെട്ട് ഇന്ത്യയാണ് മൂന്നാം സ്ഥാനത്തുള്ളത്. ഈജിപ്തിൽ നിന്ന് 3,06,480 പേരും ഇറാഖിൽ നിന്ന് 2,39,640 പേരും ബംഗ്ലാദേശിൽ നിന്ന് 2,31,092 പേരും ഉംറ തീർത്ഥാടകരായി സൗദിയിലെത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Read Also: ഭക്ഷണത്തിന്റെ സമയം നിങ്ങളുടെ മെറ്റബോളിസത്തെ എങ്ങനെ ബാധിക്കും: മനസിലാക്കാം
Post Your Comments