ട്യൂഷൻ പഠിപ്പിക്കാനെത്തിയ അധ്യാപകനുമായി മൈനർ പെൺകുട്ടിയെ ബലമായി വിവാഹം കഴിപ്പിച്ച് നാട്ടുകാർ. വിവാഹത്തിന് മുൻപ് അധ്യാപകനെ ക്രൂരമായി ജനക്കൂട്ടം മർദ്ദിക്കുകയും ചെയ്തു. ബീഹാറിലാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്. ഇരുവരെയും ‘അരുതാത്ത’ സാഹചര്യത്തിൽ കണ്ടെത്തിയതിനാലാണ് വിവാഹം നടത്തിയതെന്നാണ് നാട്ടുകാരുടെ ന്യായീകരണം.
വിവാഹം നടത്തുന്നതിന് മുൻപ്, അധ്യാപകനെ നാട്ടുകാർ ചേർന്ന് കയ്യേറ്റം ചെയ്തിരുന്നു. തലയിലേറ്റ മുറിവ് കെട്ടിവച്ചാണ് ഇയാൾ വിവാഹം ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായാണ് വിവാഹം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിവാഹം നാട്ടുകാർ ഫോൺ ക്യാമറയിൽ പകർത്തുന്ന ദൃശ്യങ്ങളും ഒപ്പമുണ്ട്. പ്രൈവറ്റ് സ്കൂൾ അധ്യാപകനായ ഇയാൾ വിദ്യാർത്ഥികളെ വീട്ടിലെത്തി ട്യൂഷൻ നൽകുകയും ചെയ്യുമായിരുന്നത്രെ.
രണ്ടുപേരെയും നാട്ടുകാർ പറയുന്ന ‘അരുതാത്ത’ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. ഇയാളെ മർദിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി അഞ്ചിനാണ് വിവാദ സംഭവം നടക്കുന്നത്. സ്കൂളിൽ ആളൊഴിഞ്ഞ നേരത്തായിരുന്നു അഭിഷേക് കുമാർ എന്ന അധ്യാപകനും പെൺകുട്ടിയും ഒന്നിച്ചുണ്ടായത് എന്നും ചില പ്രാദേശിക മാധ്യമങ്ങളിൽ പറയുന്നു. ഇയാളെക്കുറിച്ച് നാട്ടിൽ മോശമായ കാര്യങ്ങൾ പ്രചരിക്കുന്നു എന്നും നാട്ടുകാർക്ക് ആരോപണമുണ്ട്
Post Your Comments