Latest NewsNewsBusiness

ലിങ്ക്ഡ്ഇൻ: ഇന്ത്യയിലെ അംഗങ്ങളുടെ എണ്ണം 10 കോടി കവിഞ്ഞതായി റിപ്പോർട്ട്

2022- ൽ മാത്രം ഇന്ത്യയിലെ പ്രൊഫഷണലുകൾ പ്ലാറ്റ്ഫോമിൽ 4.6 ദശലക്ഷം മണിക്കൂറാണ് ചെലവഴിച്ചിട്ടുള്ളത്

ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിന്റെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 10 കോടിയിലധികം പ്രൊഫഷണലുകളാണ് വിവിധ ആവശ്യങ്ങൾക്കായി ലിങ്ക്ഡ്ഇൻ ഉപയോഗിക്കുന്നത്. ഇതോടെ, ഇന്ത്യയിൽ ശക്തമായ സാന്നിധ്യമായിരിക്കുകയാണ് ലിങ്ക്ഡ്ഇൻ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അംഗമായവരുടെ എണ്ണത്തിൽ 56 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎസിലെ അംഗങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ പ്രൊഫഷണലുകൾ രണ്ട് മടങ്ങ് അധിക സമയമാണ് ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിൽ ചെലവഴിക്കുന്നത്. 2022- ൽ മാത്രം ഇന്ത്യയിലെ പ്രൊഫഷണലുകൾ പ്ലാറ്റ്ഫോമിൽ 4.6 ദശലക്ഷം മണിക്കൂറാണ് ചെലവഴിച്ചിട്ടുള്ളത്. സോഫ്റ്റ്‌വെയർ, ഐടി, നിർമ്മാണം, കോർപ്പറേറ്റ് സേവനങ്ങൾ, ധനകാര്യം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് ഇന്ത്യയിൽ നിന്നും കൂടുതലായി ലിങ്ക്ഡ്ഇന്നിന്റെ ഭാഗമായിട്ടുള്ളത്.

Also Read: മംഗല്യഭാഗ്യം നൽകി, ശത്രുദോഷം, വിഘ്നങ്ങള്‍ ഇവ നീക്കുന്ന ദേവിയെ കുറിച്ചറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button