Latest NewsKeralaNews

കേരളം കടക്കെണിയിലല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ കടത്തിന്റെ വളർച്ച കുതിച്ചുയരുകയാണ് എന്നത് വസ്തുതാ വിരുദ്ധമായ പ്രചരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021-22 ൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കടം വളർന്നത് 13.04 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളർച്ച 10.33 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളർച്ച 10.21 ശതമാനമാണ്. ഈ കണക്കുകൾ കടവർദ്ധനയുടെയും കടക്കെണിയുടെയും ലക്ഷണങ്ങളല്ല. ജനങ്ങളുടെ യുക്തിക്കു നേരെ തൽപ്പരകക്ഷികൾ വെച്ച കെണിയിൽ ഒരാളും പെടാൻ പോകുന്നില്ല. സംസാരിക്കുന്ന കണക്കുകൾ വസ്തുതകളെ തുറന്നുകാട്ടുമ്പോൾ കടക്കെണി എന്ന പ്രചാരണം ഏറ്റെടുത്തവർക്ക് അത് പൂട്ടിവയ്ക്കേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ്.  2021-22 ൽ 22.41 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.  ജി.എസ്.ടിയുടെ വളർച്ചാ നിരക്ക് 2021-22 ൽ 20.68 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജി.എസ്.ടി വരുമാനത്തിലെ വളർച്ചാനിരക്ക് 25.11 ശതമാനമാണ്.

ഇത് നികുതി ഭരണരംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാന സർക്കാരിന്റെ മൂലധന ചെലവുകൾ ഉൾപ്പെടെയുള്ള ഇടപെടലുകൾ കാരണം സാധ്യമായ ഉയർന്ന സാമ്പത്തിക വളർച്ചാനിരക്കും കാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button