ശാസ്ത്ര ലോകത്തിന് ആകാംക്ഷ പകർന്ന് രാജ്യത്ത് ലിഥിയം ശേഖരം കണ്ടെത്തി. ഇന്ത്യയിൽ ആദ്യമായാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തുന്നത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ജമ്മു കാശ്മീരിലെ രെയാസി ജില്ലയിലെ സലാൽ- ഹൈമന മേഖലയിലാണ് ലിഥിയത്തിന്റെ ശേഖരം കണ്ടെത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, ഏകദേശം 59 ലക്ഷം ടൺ ലിഥിയമാണ് ഈ പ്രദേശത്ത് ഉള്ളത്.
ഇന്ത്യയിൽ ആദ്യമായി ലിഥിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ പുതിയ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ജിയോളജി വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് ലിഥിയം. ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നാണ് ലിഥിയം ഇറക്കുമതി ചെയ്യുന്നത്. ഓസ്ട്രേലിയ, അർജന്റീന തുടങ്ങിയ രാജ്യങ്ങളാണ് ലിഥിയത്തിന്റെ പ്രധാന വിതരണക്കാർ.
Also Read: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: ഇന്ത്യൻ പ്രവാസിയെ തേടി വീണ്ടും ഭാഗ്യമെത്തി
Post Your Comments