കൊച്ചി: പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്.
ഇന്ന് രാവിലെ പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്. കമ്പനിയിലെ ജീവനക്കാരിയായ അമ്മയോടൊപ്പം രാവിലെ ഇവിടെയെത്തിയതാണ് കുട്ടി. കളിക്കുന്നതിനിടെ മാലിന്യക്കുഴിയുടെ സമീപത്തേയ്ക്ക് പോയ കുട്ടി അബദ്ധത്തിൽ കുഴിയില്‍ വീഴുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments