ആഗോള ഭീമന്മാരുടെ പാത പിന്തുടർന്ന് വാൾട്ട് ഡിസ്നി. റിപ്പോർട്ടുകൾ പ്രകാരം, ചെലവ് ചുരുക്കുന്നതിനും ബിസിനസ് ലാഭകരമാക്കുന്നതിനും വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ 7,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന. തൊഴിലാളികളെ പിരിച്ചുവിടുന്നതിനോടൊപ്പം 5.5 ബില്യൺ ഡോളറിന്റെ ചെലവ് ചുരുക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഡിസ്നിയിലെ ആകെ ജീവനക്കാരിൽ 3.5 ശതമാനം ജീവനക്കാരെ മാത്രമാണ് ഇപ്പോൾ പിരിച്ചുവിടുന്നത്. പിരിച്ചുവിടൽ നടപടിക്രമങ്ങൾ വിജയകരമായി പൂർത്തീകരിച്ചാൽ കമ്പനി അതിന്റെ പ്രധാന ബ്രാൻഡുകളിലേക്കും ഫ്രാഞ്ചൈസികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ബിസിനസ് കൂടുതൽ ലാഭകരമാക്കാൻ ചെലവ് ചുരുക്കൽ നയമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. അതേസമയം, സ്ട്രീമിംഗിന് വേണ്ടി മാത്രമായി കമ്പനി വൻ തോതിൽ പണം ചിലവഴിക്കുന്നുണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു.
Also Read: ഇന്ധനസെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം; 27 വരെ സമരം സജീവമാക്കി നിര്‍ത്തും
ബിസിനസ് വിപുലീകരിക്കാനും ലാഭം നേടാനും ഡിസ്നി 3 സെഗ്മെന്റുകളായി കമ്പനിയെ പുനക്രമീകരിക്കാൻ പദ്ധതിയിടുന്നുണ്ട്. ആദ്യത്തേത് ഫിലിം, ടെലിവിഷൻ, സ്ട്രീമിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഒരു വിനോദ യൂണിറ്റ്, രണ്ടാമത്തേത് സ്‌പോർട്‌സ് കേന്ദ്രീകരിച്ചുള്ള ഇഎസ്പിഎൻ യൂണിറ്റ്, മൂന്നാമത്തേത് ഡിസ്നി പാർക്കുകൾ, ടെലിവിഷൻ എന്നിവ ഉൾക്കൊള്ളുന്ന യൂണിറ്റ് എന്നിങ്ങനെയാണ് പുനക്രമീകരിക്കുക.
Post Your Comments