പശു ഒരു രാഷ്ട്രീയ മൃഗമെന്ന് മാധ്യമപ്രവർത്തകനും അധ്യാപകനുമായ അരുൺ കുമാർ. പ്രണയ ദിനം കൗ ഹഗ് ഡേ ആയി ആചരിക്കണമെന്നു കേന്ദ്രമന്ത്രാലയത്തിന്റെ ഉത്തരവ് പിൻവലിക്കപ്പെട്ട വാർത്ത പങ്കുവച്ചാണ് അരുണിന്റെ പ്രതികരണം. ബി.ബി.സിയിലെ കാഴ്ചകളെയും അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങളെയും നേരിടാൻ ഒരു വാർത്ത വേണമായിരുന്നു, അപ്പോൾ അവർ പശുവിനെ ആലിംഗനം ചെയ്യാൻ ഉത്തരവിട്ടുവെന്ന് കേന്ദ്രത്തെ അരുൺ വിമർശിച്ചു.
പോസ്റ്റ്
പശു ഒരു രാഷ്ട്രീയ മൃഗം!
അവർക്ക് യാഗങ്ങൾക്ക് പശു ഇറച്ചി വേണമായിരുന്നു, അവർ അതിനെ കൊന്നു തിന്നു.
അവർക്ക് തിരഞ്ഞെടുപ്പുകളിൽ ഗോമാതാക്കളെ വേണമായിരുന്നു, അവർ പശു ഇറച്ചി തിന്നവരെ കൊന്നു കളഞ്ഞു.
അവർക്ക് ബി.ബി.സിയിലെ കാഴ്ചകളെയും അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങളെയും നേരിടാൻ ഒരു വാർത്ത വേണമായിരുന്നു, അവർ പശുവിനെ ആലിംഗനം ചെയ്യാൻ ഉത്തരവിട്ടു.
അതു കഴിഞ്ഞപ്പോൾ ആ ഉത്തരവ് പിൻവലിച്ചു.
Post Your Comments