
റിയാദ്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 13 വയസുകാരിക്ക് പരിക്ക്. സൗദി അറേബ്യയിലാണ് സംഭവം. രാജ്യത്തിന്റെ വടക്കൻ അതിർത്തി മേഖലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫോൺ ചാർജ് ചെയ്യുന്നതിനിടെ കൈയിൽ വെച്ചിരുന്നപ്പോഴായിരുന്നു പൊട്ടിത്തെറിച്ചതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read Also: ക്ഷേമ പദ്ധതികളുടെ പേരിൽ പ്രവാസികളെ കബളിപ്പിക്കാൻ ശ്രമം: ജാഗ്രതാ നിർദ്ദേശവുമായി നോർക്ക റൂട്ട്‌സ്
രാത്രി ഫോൺ ചാർജറുമായി കണക്ട് ചെയ്ത ശേഷം ഉപയോഗിച്ചുകൊണ്ടിരുന്ന പെൺകുട്ടി, ഫോൺ കൈയിൽവെച്ചു കൊണ്ടു തന്നെ ഉറങ്ങിപ്പോയി. പുലർച്ചെ മകളുടെ അലർച്ചയും നിലവിളിയും കേട്ടാണ് വീട്ടിലുള്ള മറ്റുള്ളവർ ഉറക്കമെഴുന്നേറ്റതെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി. ഓടിയെത്തിയപ്പോൾ കുട്ടിയുടെ കൈയിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കൈയ്ക്ക് പൊള്ളലേറ്റതാണ് കണ്ടത്. കുട്ടിയെ ഉടൻ തന്നെ റഫ്ഹ സെൻട്രൽ ആശുപത്രിയിലെ എമർജൻസി റൂമിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പിതാവ് അറിയിച്ചു.
Post Your Comments