ചെന്നൈ: ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് ചുട്ടുകൊന്നു. രണ്ട് കൈക്കുഞ്ഞുങ്ങളും ഒരു യുവതിയുമാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് കടലൂരിലാണ് സംഭവം. കടലൂർ ചെല്ലക്കുപ്പം വെള്ളിപ്പിള്ളയാർ കോവിൽ സ്ട്രീറ്റിലെ പ്രകാശിന്റെ ഭാര്യ തമിഴരശി, എട്ടു മാസം പ്രായമായ മകൾ, കേസിലെ പ്രതിയായ സദ്ഗുരുവിന്റെ നാലുമാസം പ്രായമായ മകനുമാണ് കൊല്ലപ്പെട്ടത്.
കുടുംബവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. സംഭവത്തിനിടെ പൊള്ളലേറ്റ തീ കൊളുത്തിയ യുവാവ് അടക്കം മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സദ്ഗുരുവിനൊപ്പം ഗുരുതരമായി പൊള്ളലേറ്റ തമിഴരശിയുടെ ഭർത്താവ് പ്രകാശ്, സദ്ഗുരുവിന്റെ ഭാര്യ ധനലക്ഷ്മി എന്നിവർ കടലൂരിലെ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സദ്ഗുരുവുമായി വഴക്കിട്ട് കഴിഞ്ഞ ദിവസമാണ് ഭാര്യ, ധനലക്ഷ്മി, സഹോദരിയായ തമിഴരശിയുടെ വീട്ടിൽ എത്തിയത്. ഇന്നലെ രാവിലെ വീട്ടിലെത്തിയ സദ്ഗുരു ധനലക്ഷ്മിയുമായി വീണ്ടും വഴക്കുണ്ടായി. ഇതേതുടർന്നാണ് കയ്യിൽ കരുതിയിരുന്ന പെട്രോൾ എല്ലാവരുടെയും ദേഹത്തൊഴിച്ച് ഇയാൾ തീകൊളുത്തിയത്.
തമിഴരശിയും കൈക്കുഞ്ഞുങ്ങളും സംഭവ സ്ഥലത്തു തന്നെ മരിച്ചു. കടലൂരിൽ നിന്നും അഗ്‌നി രക്ഷാ സേനയെത്തി തീ അണച്ചാണ് മറ്റു മൂന്നു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments