ThiruvananthapuramKeralaNattuvarthaLatest NewsNews

മെ​ഴു​കു​തി​രി​യി​ൽ നിന്ന് ക​ട്ടി​ലിലേക്ക് തീ ​പ​ട​ർ​ന്നു : വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

ആ​ന​പ്പാ​റ കാ​രി​ക്കു​ന്ന് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ ത​ങ്ക​പ്പ (74)നെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്

വി​തു​ര: മെ​ഴു​കു​തി​രി​യി​ൽ നിന്ന് ക​ട്ടി​ലിലേക്ക് തീ ​പ​ട​ർ​ന്ന് വാ​യോ​ധി​കൻ മരിച്ചു. ആ​ന​പ്പാ​റ കാ​രി​ക്കു​ന്ന് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ ത​ങ്ക​പ്പ (74)നെ​യാ​ണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇ​ന്ന​ലെ രാ​വി​ലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ​ർ​ഷ​ങ്ങ​ളോ​ളം കി​ട​പ്പു രോ​ഗി​യാ​യി​രു​ന്ന ത​ങ്ക​പ്പ​ൻ മ​ക​ൾ​ക്കൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്. ഭാ​ര്യ ഷേ​ർ​ലി ഒ​രു വ​ർ​ഷം മു​ൻ​പ് മ​രി​ച്ചു. വാ​ർ​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖം നേ​രി​ടു​ന്ന ത​ങ്ക​പ്പ​ൻ പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യി​രു​ന്നു. പ്ലാ​സ്റ്റി​ക് വ​രി​ഞ്ഞ ക​ട്ടി​ലി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. സ്ഥി​ര​മാ​യി മെ​ഴു​കു​തി​രി ക​ത്തി​ച്ചു വ​യ്ക്കു​ന്ന ശീ​ലം ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

Read Also : കൊല്ലങ്കോട് യുവാവിന്റെ ആത്മഹത്യ: ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത മൂലമെന്ന് ഭാര്യ

സ​മീ​പ​ത്തെ പ്ലാ​സ്റ്റി​ക് ടീ​പ്പോ​യി​ൽ ക​ത്തി​ച്ചു വ​ച്ച മെ​ഴു​കു​തി​രി​യി​ലൂ​ടെ തീ ​പട​ർ​ന്നു ക​ട്ടി​ലി​ലെ പ്ലാ​സ്റ്റി​ക് ക​ത്തി​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാണ് സൂചന. ടീ​പ്പോ​യും ക​ട്ടി​ലും പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.

വി​തു​ര പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കിയ ശേഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button