തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ കല്ലേറ്. തിരുവനന്തപുരം ഉള്ളൂരിലെ വിമുരളീധരന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ പോര്‍ച്ചില്‍ ചോരപ്പാടുകളും കണ്ടെത്തി. എപ്പോഴാണ് ആക്രമണം നടന്നതെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ പത്തുമണിയോടെ വീട് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ചോരപ്പാടുകളും മറ്റും കണ്ടത്.
വീടിന്റെ ടെറസിലേയ്ക്കുള്ള പടികളിലും ചോരപ്പാടുകള്‍ ഉണ്ട്. എന്നാല്‍ വാതില്‍ തള്ളിത്തുറക്കാനോ ജനല്‍ കുത്തിത്തുറക്കാനോ ഉള്ള ശ്രമം നടന്നിട്ടില്ല. ഇക്കാരണങ്ങളാല്‍ മോഷണശ്രമമായി കാണാന്‍ ആകില്ലെന്ന് വി മുരളീധരന്റെ സഹായികളിലൊരാളായ ബാലു പറഞ്ഞു. ആക്രമണശ്രമമായാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുരളീധരന്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ താമസിക്കുന്ന വീടാണിത്. ഇതിന് പിന്നിലായാണ് മന്ത്രിയുടെ ഓഫീസ് പ്രവത്തിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ വി മുരളീധരന്‍ ഡല്‍ഹിയിലാണ്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ല. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായി പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments