ലക്നൗ: മകളുടെ പക്കല്‍ നിന്നും പ്രെഗ്നന്‍സി കിറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കൗശാംബിയിൽ നടന്ന സംഭവത്തിൽ മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് മാതാപിതാക്കള്‍ കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം തിരിച്ചറിയാതിരിക്കാൻ രണ്ട് ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച്ചയാണ് ടെന്‍ ഷാ അലമാബാദ് സ്വദേശിയായ നരേഷ് തന്റെ മകളെ കാണാനില്ലെന്ന് പോലീസിൽ പരാതി നല്‍കിയത്. ചൊവ്വാഴ്ച ഗ്രാമത്തിന് പുറത്തുള്ള കനാലില്‍ നിന്ന് വികൃതമാക്കിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. ഫെബ്രുവരി 3ന് നരേഷും ഭാര്യ ശോഭ ദേവിയും മകളെ വീട്ടില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ അറിയിച്ചു.
പ്രധാനമന്ത്രി മോദിയുടെ പിജി ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല
മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ ദേഹത്ത് ബാറ്ററി ആസിഡ് ഒഴിക്കുകയായിരുന്നുവെന്നും എസ്പി കൂട്ടിച്ചേർത്തു. നരേഷിന്റെ സഹോദരങ്ങളായ ഗുലാബ്, രമേഷ് എന്നിവരാണ് മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചത്. മകള്‍ പല ആണ്‍കുട്ടികളോടും മൊബൈലില്‍ സംസാരിക്കാറുണ്ടായിരുന്നു എന്നും മകളുടെ പക്കല്‍ നിന്ന് പ്രെഗ്നന്‍സി കിറ്റുകൾ കണ്ടെടുത്തിരുന്നുവെന്നും നരേഷ് പോലീസിനോട് പറഞ്ഞു. അതിനാല്‍, മകള്‍ക്ക് ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിച്ച നരേഷ് കൊലപാതകം നടത്തുകയായിരുന്നു എന്നും എസ്പി വ്യക്തമാക്കി.
Post Your Comments