KannurLatest NewsKeralaNattuvarthaNews

പയ്യന്നൂരിൽ തെയ്യം നടക്കുന്ന സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ച നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധ

കണ്ണൂര്‍: പയ്യന്നൂരിലെ തെയ്യം നടക്കുന്ന സ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ച നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധ. മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയില്‍ നിന്നും ഐസ്‌ക്രീമും പലഹാരവും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് ലഭ്യമായ വിവരം.

ശാരീരിക അസ്വസ്ഥത നേരിട്ടവരില്‍ അധികവും കുട്ടികളാണ്. അസ്വസ്ഥതയുണ്ടായവരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഐസ്‌ക്രീം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉള്ളതായി കണ്ടെത്തിയതെന്നും സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം നടത്തുന്നതായും മുച്ചിലോട്ട് പെരുങ്കളിയാട്ട ആരോഗ്യ കമ്മിറ്റി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button