ഏറ്റവും അധികം തുകയ്ക്കുള്ള ഹരിത വായ്പകൾ വിതരണം ചെയ്ത് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക്. ഹരിത വായ്പകൾ വിതരണം ചെയ്തതോടെ വേൾഡ് ബാങ്ക് ഗ്രൂപ്പായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ പുരസ്കാരമാണ് ഇത്തവണ ഫെഡറൽ ബാങ്കിനെ തേടിയെത്തിയത്. ക്ലൈമറ്റ് ഫിനാൻസ് ലീഡർഷിപ്പ് ഇൻ സൗത്ത് ഏഷ്യാ റീജയന്റെ അംഗീകാരമായാണ് പുരസ്കാരം നൽകിയത്.
2022-23 സാമ്പത്തിക വർഷം ഏകദേശം 332.9 ദശലക്ഷം ഡോളറിന്റെ ഹരിത വായ്പകളാണ് ഫെഡറൽ ബാങ്ക് വിതരണം ചെയ്തത്. ഹരിത വായ്പ ഇനത്തിൽ ഉയർന്ന തുക വിതരണം ചെയ്തതോടെയാണ് ഫെഡറൽ ബാങ്കിനെ ബഹുമതിക്ക് അർഹമാക്കിയത്. ഐഎഫ്സിയിലെ സൗത്ത് ഏഷ്യ റീജിയണൽ പോർട്ട് ഫോളിയോ മാനേജർ എഫ്ഐജി ജൂൺ വൈ പാർകിൽ നിന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അശുതോഷ് ഖജുരിയ പുരസ്കാരം ഏറ്റുവാങ്ങി.
Also Read: കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്‍റെ ജഡം : കൊണ്ടിട്ടതാണെന്ന് സംശയം, കേസ്
Post Your Comments