
വിഴിഞ്ഞം: കുളിക്കാൻ പോയ വയോധികനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തെരുവ് കാപ്പുകാട് വീട്ടിൽ പരേതനായ സുബ്രഹ്മണ്യൻ ആചാരിയുടെ മകൻ വി.എസ്.കൃഷ്ണമൂർത്തി(80)യെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചയോടെ കല്ലുവെട്ടാൻ കുഴി മുക്കോല സർവീസ് റോഡിനോടു ചേർന്ന തോട്ടിൽ കുളിക്കാൻ പോയതാണെന്നു ബന്ധുക്കൾ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.
Read Also : കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു
വിഴിഞ്ഞം തെരുവ് നെഹ്റു സ്മാരക ഗ്രന്ഥശാല മുൻ ലൈബ്രേറിയൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, പാചക തൊഴിലാളി യൂണിയൻ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന കൃഷ്ണമൂർത്തി അവിവാഹിതനായിരുന്നു. മാതാവ്: സരസ്വതി അമ്മ. സഹോദരങ്ങൾ: സുന്ദരം, വിശ്വനാഥൻ, ശിവരാജൻ, കുമാരി, മുരുകൻ, പരേതയായ കമലം. സംഭവത്തിൽ, വിഴിഞ്ഞം പൊലീസ് കേസെടുത്തു.
Post Your Comments