വാഷിങ്ടൻ: ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂൺ പ്രവർത്തിപ്പിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് മിസൈൽ ഉപയോഗിച്ചു തകർത്തതിനു പിന്നാലെ ദ് വാഷിങ്ടന്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയുടെ തെക്കൻ തീരത്ത് ഹൈനാൻ പ്രവിശ്യയിൽ വർഷങ്ങളായി നിരീക്ഷണ ബലൂൺ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
‘ഇന്ത്യ, ജപ്പാൻ, വിയറ്റ്‌നാം, തയ്‌വാൻ, ഫിലിപ്പീൻസ് തുടങ്ങി ചൈനയ്ക്കു തന്ത്രപ്രധാന താൽപര്യമുള്ള രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സൈനിക വിവരങ്ങൾ ബലൂൺ വഴി ശേഖരിക്കുകയാണ്. ചൈനയിലെ എല്ലാ ഭാഗത്തും ഇത്തരം ബലൂണുകളുണ്ട്. ഇതു മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ മറികടക്കുന്നതാണ്.
ഭൂചലനം: തുർക്കിയിലേക്കും സിറിയയിലേക്കും സുരക്ഷാസേനയെ അയച്ച് ഒമാൻ
ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വ്യോമസേനയാണ് ബലൂണുകൾ കൈകാര്യം ചെയ്യുന്നത് അഞ്ചിലേറെ ഭൂഖണ്ഡങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്,’ ദ് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments